പാമോയിൽ ബഹിഷ്കരണം: ഇന്ത്യക്കെതിരെ നീങ്ങാൻ ശക്തരല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി
text_fieldsലങ്കാവി: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ നിർത്തലാക്കിയതിൽ പ്രതികരണവുമായി മലേഷ്യൻ പ്രധാനമന്ത ്രി മഹാതിർ മുഹമ്മദ്. ഇന്ത്യയുടെ വ്യാപാര പ്രതികാര നടപടിയായ പാമോയിൽ ബഹിഷ്കരണത്തിനെതിരെ പ്രതികരിക്കാൻ ചെറിയ രാജ്യമായ തങ്ങൾക്കാവില്ലെന്ന് മഹാതിർ പറഞ്ഞു.
പ്രതികാര നടപടിയെടുക്കാൻ തങ്ങൾ ചെറിയ രാജ്യമാണ്. ഇന്ത്യയുടെ നടപടി മറികടക്കാൻ മറ്റ് മാർഗങ്ങൾ തേടുമെന്നും മഹാതിർ മുഹമ്മദ് പറഞ്ഞു.
ലോക രാജ്യങ്ങളിൽ പാമോയിൽ ഉത്പാദനത്തിൽ രണ്ടാമത് നിൽക്കുന്ന രാജ്യമാണ് മലേഷ്യ. അഞ്ചു വർഷമായി ഇന്ത്യയാണ് മലേഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്തിരുന്നത്. ഇന്ത്യയുടെ പാമോയിൽ ബഹിഷ്കരണം മലേഷ്യയെ സമ്മർദ്ദലാക്കിയിരിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെയും മഹാതിർ മുഹമ്മദ് വിമർശനമുയർത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. ഇതെ തുടർന്നാണ് ഇന്ത്യ പാമോയിൽ ഇറക്കുമതി നിയന്ത്രിക്കാൻ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.